KeralaLatest NewsNews

ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍

ബിജെപി ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തു, വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന പി.ജെ കുര്യന്‍. ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞു.

Read Also: താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി മുന്നറിയിപ്പ്

2024ല്‍ നടക്കാന്‍ പോകുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആണ് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തതെന്ന് പി.ജെ കുര്യന്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം ന്യൂനപക്ഷകാര്യ മന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്‌വി രണ്ടു തവണ താനുമായി കൂടിക്കാഴ്ച നടത്തിയതായും പി.ജെ കുര്യന്‍ പറഞ്ഞു.

‘ബിജെപിയുമായി നടത്തിയ കൂടിക്കാഴ്ച എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിനെ കുറിച്ച് ഇപ്പോള്‍ താന്‍ സംസാരിക്കുന്നില്ല. പിന്നീട് അത് വെളിപ്പെടുത്തും’, പി.ജെ കുര്യന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button