KeralaLatest NewsNews

തൃക്കാക്കരയില്‍ ഇന്ന് നിശബ്ദപ്രചാരണം

 

 

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം.  നാളെയാണ് വോട്ടെടുപ്പ്. യു.ഡി.എഫിന്റെ ഉമ തോമസും, എല്‍.ഡി.എഫിന്റെ ഡോ. ജോ ജോസഫും, ബി.ജെ.പിയുടെ എ.എന്‍ രാധാകൃഷ്ണനും മണ്ഡലം നേടാനാവുമെന്ന പ്രതീക്ഷയിലാണ്.

വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ 7.30 മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്.  മണ്ഡലത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോ ഇല്ല.

shortlink

Related Articles

Post Your Comments


Back to top button