Latest NewsNewsIndiaBusinessTechnology

റിലയൻസ് ജിയോ: ഗെയിം കൺട്രോളർ അവതരിപ്പിച്ചു

ജിയോയുടെ വെബ്സൈറ്റിലാണ് പുതിയ വയർലെസ് ഗെയിം കൺട്രോളർ ലിസ്റ്റ് ചെയ്തിരിക്കുന്നത്

ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ജിയോയുടെ ആദ്യ ഗെയിം കൺട്രോളർ വിപണിയിൽ അവതരിപ്പിച്ചു. ജിയോയുടെ വെബ്സൈറ്റിലാണ് പുതിയ വയർലെസ് ഗെയിം കൺട്രോളർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ മോഡലിന് 3,499 രൂപയാണ് വില. കൂടാതെ, 164.71 രൂപ മുതലുള്ള വിവിധ ഇഎംഐ നിരക്കുകളിലും ഗെയിം കൺട്രോളർ സ്വന്തമാക്കാൻ സാധിക്കും.

മൈക്രോ യുഎസ്ബി പോർട്ട് ചാർജിംഗാണ് നൽകിയിരിക്കുന്നത്. എട്ടു മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാൻ കഴിയുന്ന ഈ ഡിവൈസ് ആൻഡ്രോയിഡ് ടാബ്‌ലറ്റ്, സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി എന്നിവയിൽ കണക്ട് ചെയ്ത് ഉപയോഗിക്കാം.

Also Read: ശരീരത്തിലെ ഇന്‍സുലിന്റെ തോത് ക്രമീകരിക്കാൻ മത്തങ്ങ കുരു

ബ്ലൂടൂത്ത് V4.1 ടെക്നോളജിയാണ് നൽകിയിരിക്കുന്നത്. കൂടാതെ, വയർലെസ് റേഞ്ച് 10 മീറ്റർ വരെ ലഭിക്കും. 200 ഗ്രാം ഭാരമുള്ള ജിയോ ഗെയിം കൺട്രോളറിന് 8- direction arrow button ഉൾപ്പെടെ 20 ബട്ടൺ ഔട്ട്‌ലെറ്റുകൾ നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button