CricketLatest NewsNewsSports

ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍: സൂപ്പർ താരങ്ങൾ പുറത്ത്

മുംബൈ: ഐപിഎൽ 15-ാം സീസണിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെ ടീമില്‍ ഉൾപ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സച്ചിന്‍ തയ്യാറായിട്ടില്ല.

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യയാണ് സച്ചിന്റെ ടീമിനെ നയിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറാണ് ടീമിന്റെ ഓപ്പണര്‍. പഞ്ചാബ് കിംഗ്‌സിന്റെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ബട്‌ലര്‍ക്ക് കൂട്ടായെത്തും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകൻ കെഎല്‍ രാഹുല്‍ മൂന്നാമതായും ഹര്‍ദ്ദിക് പാണ്ഡ്യ നാലാം സ്ഥാനത്തും കളിക്കും.

ഗുജറാത്തിന്റെ ഡേവിഡ് മില്ലറാണ് അഞ്ചാമതായി ക്രീസിലെത്തുക. പിന്നാലെ പഞ്ചാബിന്റെ ലിയാം ലിവിംഗ്സ്റ്റണും ഫിനിഷിംഗ് റോളില്‍ ദിനേശ് കാര്‍ത്തിക്കും അണിനിരക്കും. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. യൂസ്‌വേന്ദ്ര ചാഹല്‍, റാഷിദ് ഖാന്‍ എന്നിവര്‍ സ്പിന്നര്‍മാരായുണ്ട്.

Read Also:- വായ്നാറ്റം അകറ്റാന്‍..

സച്ചിന്റെ ഐപിഎല്‍ ഇലവന്‍: ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്), ശിഖര്‍ ധവാന്‍ (പഞ്ചാബ് കിംഗ്‌സ്), കെഎല്‍ രാഹുല്‍ (ലഖ്നൗ സൂപ്പര്‍ ജയന്റ്സ്), ഹര്‍ദ്ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍, ഗുജറാത്ത് ടൈറ്റന്‍സ്), ഡേവിഡ് മില്ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്), ലിയാം ലിവിങ്സ്റ്റണ്‍ (പഞ്ചാബ് കിംഗ്‌സ്), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍, റോയല്‍, ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍), റാഷിദ് റാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), മുഹമ്മദ് ഷമി (ഗുജറാത്ത് ടൈറ്റന്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), യുസ്വേന്ദ്ര ചാഹല്‍ (രാജസ്ഥാന്‍ റോയല്‍സ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button