Latest NewsInternational

‘ഉപരോധിക്കുന്നത് റഷ്യയെ ആണെങ്കിലും പണി കിട്ടുന്നത് നമ്മൾക്കാണ്’: ക്രൊയേഷ്യ

സഗ്രെബ്: റഷ്യയ്ക്ക് മേലെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ ഫലപ്രദമാകുന്നില്ല എന്ന പ്രഖ്യാപനവുമായി ക്രൊയേഷ്യ.
ക്രൊയേഷ്യൻ പ്രസിഡന്റ് സൊറാൻ മിലാനോവിച്ച് ആണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തുവന്നത്.

Also read: അയോദ്ധ്യയിലെ രാമക്ഷേത്രം: ഗർഭഗൃഹത്തിന് യോഗി ആദിത്യനാഥ് ഇന്ന് തറക്കല്ലിടും

‘യൂറോപ്പ് റഷ്യയ്‌ക്ക് ഉപരോധത്തിലൂടെ നൽകുന്ന സമ്മർദ്ദം ഏൽക്കുന്നില്ല. ഉപരോധിക്കപ്പെടുന്നത് റഷ്യയാണെങ്കിലും, റഷ്യയ്ക്ക് അതുകൊണ്ട് യാതൊരുവിധ പ്രശ്നവും ഉണ്ടാവുന്നില്ല. നിർഭാഗ്യവശാൽ, പ്രത്യാഘാതങ്ങൾ വിലക്കയറ്റത്തിലൂടെ അനുഭവിക്കുന്നത് യൂറോപ്യൻ ജനതയാണ്. അവർക്കാണ് വേദന അനുഭവപ്പെടുന്നത്. എണ്ണയുടെയും ഗ്യാസിന്റെയും വില മുൻപെങ്ങുമില്ലാത്ത വിധം വർധിക്കുമ്പോഴും റഷ്യൻ പ്രസിഡന്റ് പുടിൻ ചിരിക്കുകയാണ്.’- മിലാനോവിച്ച് പ്രഖ്യാപിച്ചു.

സ്വയംപര്യാപ്തമായ റഷ്യയെ ഉപരോധത്തിലൂടെ പാഠം പഠിപ്പിക്കുന്നത് നടപ്പുള്ള കാര്യമല്ലെന്ന് മിലാനോവിച്ച് വ്യക്തമാക്കി. എന്തിനധികം, സെർബിയയ്‌ക്കെതിരെ പോലും യൂറോപ്യൻ യൂണിയന്റെ ഉപരോധങ്ങൾ ഫലവത്താകില്ല എന്നും അദ്ദേഹം പരിഹസിച്ചു.

Also read: കപ്പലിനുള്ളിൽ വച്ച് നാവികന് ഹൃദയാഘാതം: എയർ ലിഫ്റ്റ് ചെയ്ത് രക്ഷിച്ച് ദുബായ് പോലീസ്
റഷ്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന എണ്ണയുമായി വരുന്ന കപ്പലുകൾ ഉപരോധിക്കാൻ യൂറോപ്യൻ യൂണിയൻ ചൊവ്വാഴ്ച തീരുമാനമെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൊറാൻ മിലാനോവിച്ച് കാര്യങ്ങൾ കൃത്യമായി തുറന്നടിച്ചത്. ഇനിയും റഷ്യയെ പൂർണ്ണമായി ഉപരോധിക്കാൻ കഴിയാത്തതിന് കാരണമായി യൂറോപ്യൻ യൂണിയൻ പറയുന്ന കാര്യങ്ങൾ സാമാന്യ ബോധത്തിനു പോലും നിരക്കാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button