ErnakulamKeralaNattuvarthaLatest NewsNews

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ വീട്ടിൽ ഗഫാർ അഹമ്മദിനെയാണ് (30) അറസ്റ്റ് ചെയ്തത്

ആലുവ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ വീട്ടിൽ ഗഫാർ അഹമ്മദിനെയാണ് (30) അറസ്റ്റ് ചെയ്തത്. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്‌റ്റ്‌ ചെയ്തത്.

കീഴ്മാട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തുടർന്ന്, ഇയാൾ ഒളിവിലായിരുന്നു.

Read Also : ഗ്രാമീണർക്കായി സൗജന്യ വൈദ്യ സഹായം: ആസ്റ്റര്‍ വോളന്റിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു

അന്വേഷണ സംഘത്തിൽ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button