Latest NewsNewsIndia

ഇനി ജനസേവനം: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രിക്കറ്റിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയെന്നും ജീവിതത്തിൽ പുതിയ അധ്യായം തുറക്കാൻ ഒരുങ്ങുകയാണെന്നും സൗരവ് ഗാംഗുലി ട്വിറ്ററിൽ വ്യക്തമാക്കി.

1992 മുതൽ ക്രിക്കറ്റിനൊപ്പം നീങ്ങിയ യാത്ര 2022 ഓടെ 30 വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്നും ജനങ്ങൾ തന്നെ ഏറെ പിന്തുണച്ചെന്നും ഗാംഗുലി പറഞ്ഞു. ഇപ്പോൾ നിരവധി ജനങ്ങളെ സഹായിക്കാൻ വഴിയൊരുക്കുന്ന ചില കാര്യങ്ങൾ തുടങ്ങുകയാണെന്നും ജീവിതത്തിന്റെ പുതിയ അധ്യായത്തിൽ ജനങ്ങളുടെ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button