KeralaLatest News

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം: കുട്ടികളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

അക്കാദമിക് മികവിനായി ഈ അധ്യയന വര്‍ഷം പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന തല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ തലത്തിലും ഉപജില്ലാതലത്തിലും പ്രവേശനോത്സവം നടക്കും.

42.9 ലക്ഷം വിദ്യാർത്ഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും ഇന്ന് മുതൽ വീണ്ടും സ്‌കൂളുകളിലേക്കെത്തും. ഒന്നാം ക്ലാസിൽ നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധമാണ്. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഒന്നാം വാല്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ടെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചർച്ചകൾ പൂർത്തിയാക്കി. യു.പി, എൽ.പി. അധ്യാപകരുടെ പരിശീലം പൂർത്തിയാക്കി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്ക് സ്‌കൂൾ തുറന്ന ശേഷം പരിശീലനം നൽകും.

അക്കാദമിക് മികവിനായി ഈ അധ്യയന വര്‍ഷം പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്കൂളുകളിലെ സൗകര്യങ്ങള്‍ ഏറ്റവും മെച്ചമായ നിലയിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും കുട്ടികളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുമാകും പുതിയ സ്‌കൂള്‍ വര്‍ഷത്തെ പ്രവര്‍ത്തനമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button