Latest NewsKeralaNews

പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

ജനങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന ടാസ്ക്ഫോഴ്സിനു കീഴില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രത്യേക ടാസ്ക്ഫോഴ്സിനു രൂപം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പി.ഡബ്ല്യു.ഡി മിഷന്‍ ടീം യോഗമാണ് ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ തീരുമാനിച്ചതെന്നും ഇതിൻ്റെ ഭാഗമായി സംസ്ഥാനതലത്തിലും ജില്ലാ തലങ്ങളിലും ടാസ്ക് ഫോഴ്സുകള്‍ രൂപീകരിച്ചുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മഴക്കാലത്ത് രൂപപ്പെടുന്ന കുഴികളെ കുറിച്ചും കേടുപാടുകളെ കുറിച്ചും ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കാനാകുമെന്നും നിലവിലുള്ള പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെല്ലിന്‍റെ ഭാഗമായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മഴക്കാലം നേരിടാൻ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും.. സംസ്ഥാനത്ത് മഴ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രത്യേക ടാസ്ക്ഫോഴ്സിനു രൂപം നല്‍കി. പിഡബ്ല്യുഡി മിഷന്‍ ടീം യോഗമാണ് ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനതലത്തിലും ജില്ലാ തലങ്ങളിലും ടാസ്ക് ഫോഴ്സുകള്‍ രൂപീകരിച്ചു.

ജനങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താന്‍ സംസ്ഥാന ടാസ്ക്ഫോഴ്സിനു കീഴില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിക്കും. ടാസ്ക് ഫോഴ്സിന്‍റേയും കണ്‍ട്രോള്‍ റൂമിന്‍റേയും ഉദ്ഘാടനം നാളെ (ജൂണ്‍ 1) നടക്കും. മഴക്കാലത്ത് വെള്ളക്കെട്ടും വെള്ളം കുത്തി ഒലിച്ചു വരുന്നതും കാരണം റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാറുണ്ട്. വേഗത്തില്‍ തന്നെ അവയ്ക്ക് താൽക്കാലികമായെങ്കിലും പരിഹാരം കാണാനാണ് ടാസ്ക് ഫോഴ്സിനും കണ്‍ട്രോള്‍ റൂമിനും രൂപം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

മഴക്കാലത്ത് രൂപപ്പെടുന്ന കുഴികളെ കുറിച്ചും കേടുപാടുകളെ കുറിച്ചും ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കാനാകും. നിലവിലുള്ള പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെല്ലിന്‍റെ ഭാഗമായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. പരാതികള്‍ വന്നാല്‍ തന്നെ വിവരം ബന്ധപ്പെട്ട ഫീല്‍ഡ് ഉദ്യോഗസ്ഥനെ അറിയിക്കും. അതോടൊപ്പം ജില്ലാ തല ടാസ്ക്ഫോഴ്സിനേയും അറിയിക്കും. ജില്ലാ തല ടാസ്ക് ഫോഴ്സ് ഈ പ്രശ്നം താൽക്കാലികമായെങ്കിലും പരിഹരിച്ചുവെന്ന് ഉറപ്പാക്കണം.

Read Also: മോദിയുടെ ഭരണത്തിൽ ഇന്ത്യ സുരക്ഷിതം, വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നു: ജെപി നദ്ദ

സാധ്യമായ പരമാവധി വേഗത്തിൽ താൽക്കാലികമായെങ്കിലും പ്രശ്നം പരിഹരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരാതി പരിഹരിച്ചതിന്‍റെ ചിത്രങ്ങളോടെ റിപ്പോര്‍ട്ടും കൃത്യസമയങ്ങളില്‍ നൽകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഴക്കാലത്ത് റോഡില്‍ രൂപപ്പെടുന്ന കുഴികളും മറ്റും വേഗത്തില്‍ അടച്ച് മറ്റ് അപകടസാധ്യതകളെ കുറക്കാനാണ് ഇത്തരമൊരു തീരുമാനം. നിരത്ത് – നിരത്ത് പരിപാലനം , ദേശീയ പാത, കെ എസ് ടി പി , കെ ആര്‍ എഫ് ബി – പി എം യു എന്നീ വിംഗുകളിലെ ചീഫ് എഞ്ചിനിര്‍മാര്‍ ഉള്‍പ്പെടുന്നതാണ് സംസ്ഥാന തല ടാസ്ക് ഫോഴ്സ് . വിവിധ വിംഗുകളിലെ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാരുടെ നേതൃത്വത്തിലാണ് ജില്ലാ തല ടാസ്ക് ഫോഴ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button