UAELatest NewsNewsInternationalGulf

ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2022 ജൂൺ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂൺ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.15 ദിർഹമായിരിക്കും നിരക്ക്. മെയ് മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.66 ദിർഹമായിരുന്നു നിരക്ക്.

Read Also: ഗ്രാമീണർക്കായി സൗജന്യ വൈദ്യ സഹായം: ആസ്റ്റര്‍ വോളന്റിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു

സ്‌പെഷ്യൽ 95 പെട്രോളിന് ജൂൺ 1 മുതൽ 4.03 ദിർഹമാണ് വില. മെയ് മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 3.55 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.96 ദിർഹമാണ് ജൂൺ മാസത്തെ നിരക്ക്. മെയ് മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.48 ദിർഹമായിരുന്നു വില.

മെയ് മാസം ലിറ്ററിന് 4.08 ദിർഹമായിരുന്ന ഡീസലിന് 2022 ജൂൺ മാസം ലിറ്ററിന് 4.14 ദിർഹമായിരിക്കും ഈടാക്കുക.

Read Also: ഒരു സ്ത്രീയെയാണ് ഇന്നലെ മുതൽ ഏറ്റവും ക്രൂരമായി അധിക്ഷേപിക്കുന്നത്:പോരാളി ഷാജിയുടെ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button