KeralaLatest NewsNews

കോഴിക്കോട് എച്ച്1 എന്‍1 ബാധിച്ച് മരണം, മരിച്ചത് 12 വയസുകാരി

സംസ്ഥാനത്ത് എച്ച്1 എന്‍1 മരണം സ്ഥിരീകരിച്ചു, മരിച്ചത് 12 വയസുകാരി

കോഴിക്കോട്: പനി ബാധിച്ച് മരിച്ച 12 വയസുകാരിക്ക് എച്ച്1 എന്‍1 (H1 N1) സ്ഥിരീകരിച്ചു. ഉള്ള്യേരി ആനവാതില്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also: തനിക്ക് ഭക്ഷണം പോലും തരുന്നില്ല, എന്നെ കുറെ തല്ലി: ഷഹനയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

രോഗബാധിതയായ കുട്ടി ഞായറാഴ്ച വൈകിട്ട് പനി ബാധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീടാണ്, മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബെംഗളൂരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്. മരണശേഷം നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്.

പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേയ്ക്ക് രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളില്‍ എത്തുന്നത്. 2009ല്‍ എച്ച്1 എന്‍1 പനിയെ പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button