Latest NewsNewsIndia

‘തങ്ങളെയെല്ലാം ഒരുമിച്ച് ജയിലിലേക്ക് അയക്കൂ’: വീണ്ടും അറസ്റ്റ് പ്രവചിച്ച് കെജ്‌രിവാള്‍

ഞങ്ങളെയെല്ലാവരേയും ഒരുമിച്ച് ജയിലിലേക്ക് അയക്കൂവെന്നാണ് എനിക്ക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

ന്യൂഡൽഹി: ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ അറസ്റ്റിന് പിന്നാലെ, പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്. സത്യേന്ദര്‍ ജെയിനിനെതിരെ ചുമത്തിയത് വ്യാജ കേസാണെന്നും തങ്ങളെയെല്ലാം ഒരുമിച്ച് ജയിലിലേക്ക് അയക്കൂവെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് അടുത്തതായി അറസ്റ്റ് ചെയ്യപ്പെടുകയെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നും അത്തരമൊരു സൂചന തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Read Also: ‘ഞങ്ങളോട് ആജ്ഞാപിക്കേണ്ട കാര്യമില്ല’: നിര്‍മ്മല സീതാരാമനെതിരെ തമിഴ്‌നാട് ധനമന്ത്രി

‘ഞങ്ങളെയെല്ലാവരേയും ഒരുമിച്ച് ജയിലിലേക്ക് അയക്കൂവെന്നാണ് എനിക്ക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്. മനീഷ് സിസോദിയ ഉടന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് വിശ്വസനീയമായ ഉറവിടത്തില്‍ നിന്നും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ ചമക്കാന്‍ എല്ലാ ഏജന്‍സികള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞങ്ങളെയെല്ലാം ഒറ്റയടിക്ക് അറസ്റ്റ് ചെയ്യൂ, റെയ്ഡ് നടത്തൂ. എന്നിട്ട് നമുക്ക് ജോലിയില്‍ പ്രവേശിക്കാം. കാരണം ഞങ്ങള്‍ക്ക് രാഷ്ട്രീയം മനസ്സിലാകുന്നില്ല. ഞങ്ങള്‍ക്ക് ജോലി ചെയ്യണമെന്നേയുള്ളൂ’- കെജ്‌രിവാള്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button