Latest NewsIndiaNews

ജമ്മു കശ്മീരിൽ ഭീകരാക്രമണം: അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു, ഒരാൾ മരിച്ചു

ബഡ്ഗാം: ജമ്മു കശ്മീരിൽ ഭീകരാക്രമണം. ബഡ്ഗാം ജില്ലയിലെ ചാന്ദ്പൂരിയിൽ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും മറ്റൊരാൾ കൊല്ലപ്പെടുകയും ചെയ്തു. ബിഹാർ സ്വദേശിയായ ദിൽകുഷ് ആണ് വെടിയേറ്റതിന് പിന്നാലെ മരിച്ചത്. പരുക്കേറ്റയാൾ എസ്.എം.എച്ച്.എസ് ആശുപത്രിയിൽ ചികിത്സയിലാണ്.

കശ്മീരിലെ കുൽഗാമിൽ വ്യാഴാഴ്ച രാവിലെ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ കൊല്ലപ്പെട്ടതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്. അതേസമയം, കശ്മീരിൽ നിരന്തരമായ ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button