ThiruvananthapuramKeralaLatest News

തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ വിളയാട്ടം: ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. കൂട്ടത്തിൽ വെട്ടേറ്റ ഹരികുമാർ എന്നയാൾ ആശുപത്രിയിലാണ്. മദ്യപിക്കുന്നതിന് ഇടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അതേസമയം സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണെന്ന് ബിജെപി ആരോപിച്ചു. ഗുണ്ടകളെ അമര്‍ച്ച ചെയ്യേണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത് എന്ന് ബിജെപി നേതാവ്  എസ് സുരേഷ് പറഞ്ഞു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button