Latest NewsNewsLife Style

വിയര്‍പ്പ് നാറ്റത്തെ എങ്ങനെ ഒഴിവാക്കാം

വിയര്‍പ്പിന് ഗന്ധമില്ലെന്നതാണ് വാസ്തവം. മനുഷ്യ ശരീരത്തിലെ ബാക്ടീരിയകളാണ് വിയര്‍പ്പിനെ ദുര്‍ഗന്ധമുളളതാക്കുന്നത്. വിയര്‍പ്പുമായി ചേരുന്ന ബാക്ടീരിയകള്‍ അതിലെ പ്രോട്ടീനെ അമിനോ ആസിഡാക്കി മാറ്റുന്നതോടെ വിയര്‍പ്പിന് ദുര്‍ഗന്ധം ഉണ്ടാകുന്നു. നിരവധി ആളുകള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന വിയര്‍പ്പ് നാറ്റത്തെ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം…

ഭക്ഷണരീതികളാണ് ആദ്യമായി നിയന്ത്രിക്കേണ്ടത്. സ്‌പൈസി ഫുഡ് പ്രധാനമായും ഒഴിവാക്കണം. ധാരാളം വെളളം കുടിക്കുന്നതും നല്ലതാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, വെളുത്തുള്ളി, അച്ചാര്‍, റെഡ് മീറ്റ്, അധികം തണുത്തതും ചൂടുള്ളതുമായ ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയും ഒഴിവാക്കണം.

കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിലെ വായു സഞ്ചാരം കൂട്ടും ഇത്‌ വിയര്‍പ്പ് കുറയ്ക്കുന്നു. ബാക്ടിരിയകള്‍ പെരുകുന്നത് തടയുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിലുടെയും അമിത വിയര്‍പ്പിനെ തടയാനാവും. ടെന്‍ഷന്‍ കുറക്കാന്‍ നല്ലൊരു മാര്‍ഗമാണ് യോഗ. ചില ലേപനങ്ങള്‍ ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും വിയര്‍പ്പ് നാറ്റത്തെ തടയും ചെയ്യുന്നു. ടി-ട്രീ ഓയില്‍, ലാവണ്ടര്‍ ഓയില്‍ ഇവയിലൊന്നു പുരട്ടിയാല്‍ വിയര്‍പ്പു നാറ്റത്തെ ഇല്ലാതാക്കും ഒപ്പം നല്ല മണവും ലഭിക്കും. ലെമണ്‍ കക്ഷ ഭാഗത്തു പുരട്ടി പിടിപ്പിക്കുന്നതും നല്ലതാണ്. സിട്രസ് ഫ്രൂട്ടായതിനാല്‍, ലെമണ്‍ ദുര്‍ഗന്ധകാരികളായ ബാക്ടീരിയകളെ നശിപ്പിക്കും.

കുളിക്കാനുളള വെളളത്തില്‍ റോസ് വാട്ടര്‍, ലാവണ്ടര്‍ ഓയില്‍, സൈപ്രസ് ഓയില്‍ ചേര്‍ത്ത് കുളിക്കുക. ഈര്‍പ്പം ബാക്ടീരിയകള്‍ വളരാന്‍ ഇടയാക്കും. കക്ഷഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യുന്നതും ഇളം ചൂടുവെളളത്തിലെ കുളിയും നല്ല ഫലങ്ങള്‍ നൽകും. പല രോഗങ്ങളുടെയും മുന്നോടിയായും അമിത വിയര്‍പ്പ് കണ്ട് വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button