News

‘കശ്മീരി പണ്ഡിറ്റുകളെ മനുഷ്യരായി കാണുന്നില്ല’: കശ്മീരിലെ കൊലപാതക പരമ്പരയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഒവൈസി

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കശ്മീരിൽ നടക്കുന്ന തുടർച്ചയായ ആസൂത്രിത കൊലപാതകങ്ങളെ തുടർന്നാണ്, ഒവൈസി കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നത്. 1989ലെ തെറ്റുകള്‍ കേന്ദ്രം ആവര്‍ത്തിക്കുകയാണെന്നും മോദി സര്‍ക്കാര്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി.

1989ലും കശ്മീര്‍ താഴ്‌വരയിലെ രാഷ്ട്രീയക്കാര്‍ക്ക് സംസാരിക്കാന്‍ അനുവാദമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ മനുഷ്യരായി കാണുന്നില്ലെന്നും അവരെ തിരഞ്ഞെടുപ്പിന് മാത്രമാണ് ആവശ്യമെന്നും ഒവൈസി ആരോപിച്ചു.

തനിക്ക് ഭക്ഷണം പോലും തരുന്നില്ല, എന്നെ കുറെ തല്ലി: ഷഹനയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

കേന്ദ്രം പ്രാദേശിക രാഷ്ട്രീയക്കാരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അത്തരം നീക്കങ്ങള്‍ തീവ്രവാദത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും ഒവൈസി പറഞ്ഞു. അതിന്റെ ബാധ്യത മോദി സര്‍ക്കാരിനാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ കൊലപാതകങ്ങളിൽ താൻ അപലപിക്കുന്നുവെന്നും ഒവൈസി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button