Latest NewsNewsIndiaBusiness

എൻഇഎഫ്ടി: പുതിയ സൗകര്യം പോസ്റ്റ് ഓഫീസിൽ ആരംഭിച്ചു

ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് സംവിധാനത്തിലൂടെ പണം അയക്കുമ്പോൾ മറ്റ് ചാർജുകൾ ഈടാക്കുന്നില്ല

രാജ്യത്തെ പോസ്റ്റ് ഓഫീസുകളിൽ എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) സൗകര്യം ഏർപ്പെടുത്തി. പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് അക്കൗണ്ട് ഉപയോക്താക്കൾക്ക് എൻഇഎഫ്ടി മുഖാന്തരം ഇന്റർനെറ്റ്/മൊബൈൽ ബാങ്കിംഗ് സേവനത്തിലൂടെ മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ സാധിക്കും.

ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് സംവിധാനത്തിലൂടെ പണം അയക്കുമ്പോൾ മറ്റ് ചാർജുകൾ ഈടാക്കുന്നില്ല. ഒരു ദിവസം 5 ഇടപാടുകൾ നടത്താം. കൂടാതെ, ഒറ്റത്തവണ പരമാവധി 2 ലക്ഷം രൂപ വരെ അയക്കാൻ സാധിക്കും. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ അയക്കാം. എല്ലാ ബ്രാഞ്ചുകളുടെയും ഐഎഫ്എസ് കോഡ് IPOS0000DOP ആയിരിക്കും.

Also Read: ക്രെഡിറ്റ് കാർഡിൽ ഇഎംഐ സൗകര്യവുമായി ഫെഡറൽ ബാങ്ക്

പോസ്റ്റ് ഓഫീസ് കൗണ്ടർ മുഖേന പണം അയക്കുമ്പോൾ സർവീസ് ചാർജിന് പുറമേ ജിഎസ്ടിയും ഈടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button