KeralaLatest News

പിണറായിയുടെയും സിപിഎമ്മിന്റെയും സെഞ്ച്വറി മോഹത്തിന് തിരിച്ചടി: പ്രതീക്ഷകൾ അസ്തമിക്കുന്നു

തൃക്കാക്കര : രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനവിധി അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. നൂറു കടക്കുമെന്ന് സിപിഎമ്മിന്റെ പ്രതീക്ഷയെ തകിടം മറിച്ച് അന്തരിച്ച മുൻ എംഎൽഎ പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ ലീഡ് 12000 കടന്നു. നഗരത്തിൽ യുഡി എഫ് അനൂകൂല മുന്നേറ്റമാണ് നടക്കുന്നത്. യുഡി എഫ് ക്യാമ്പിൽ ഇതിനോടകം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.

പലയിടങ്ങളിലും മുദ്രാവാക്യം വിളികളെല്ലാം ആരംഭിച്ചു. പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവിൽ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.മഹാരാജാസിൽ വോട്ടിങ് കേന്ദ്രത്തിനു മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button