Latest NewsNewsIndia

‘നേട്ടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ല’: ബി.ജെ.പിയെ പുകഴ്ത്തിയും കോൺഗ്രസിനെ ഇകഴ്ത്തിയും അശോക് ഗെഹ്ലോട്ട്

നമ്മുടെ ആളുകള്‍ നിശബ്ദരായി ഇരിക്കുകയാണ്. നമ്മള്‍ സംസാരിച്ചില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെ അറിയും.

ജയ്‌പൂർ: കോണ്‍ഗ്രസ് പ്രവർത്തകർ ജനങ്ങൾക്കിടയിൽ നല്ലരീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്നില്ല എന്ന പരാതിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്തണമെന്നും അദ്ദേഹം പാര്‍ട്ടി ദ്വിദിന ശില്‍പശാലയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം തകര്‍ന്നുവെന്ന ചിന്തന്‍ ശിവിറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കണ്ണുതുറപ്പിക്കുന്നതാണെന്നും ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.

Read Also:  ഞങ്ങളോട് ആജ്ഞാപിക്കേണ്ട കാര്യമില്ല : നിര്‍മ്മല സീതാരാമനെതിരെ തമിഴ്‌നാട് ധനമന്ത്രി

‘ബി.ജെ.പിയെപ്പോലെ കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ അതിന്റെ നേട്ടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ല. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കണം. രാജസ്ഥാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, താഴെത്തട്ടില്‍ ബി.ജെ.പി ചെയ്യുന്നതുപോലെ ശരിയായ ‘മാര്‍ക്കറ്റിംഗ്’ ഉണ്ടായിരിക്കണം. നമ്മുടെ ആളുകള്‍ നിശബ്ദരായി ഇരിക്കുകയാണ്. നമ്മള്‍ സംസാരിച്ചില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെ അറിയും’- അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button