Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, മാസ്‌ക് നിര്‍ബന്ധമായി ധരിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നും പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Read Also: കെ.വി തോമസിന്റെ വീടിന് നേരെ മുട്ടയേറും ‘തിരുത’ വിൽക്കലുമായി കോൺ​ഗ്രസ് പ്രതിഷേധം: ഒരാൾ അറസ്റ്റിൽ

‘കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് എടുക്കണം’, മന്ത്രി നിര്‍ദ്ദേശിച്ചു.

‘എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം’ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button