Latest NewsIndiaNewsBusiness

ആഭ്യന്തര കുരുമുളകിന്റെ വില ഇടിയുന്നു, കാരണം ഇങ്ങനെ

വിയറ്റ്നാമിൽ നിന്നുള്ള കുരുമുളകിന്റെ ഇറക്കുമതിയാണ് വർദ്ധിച്ചത്

രാജ്യത്ത് ആഭ്യന്തര കുരുമുളകിന്റെ വിലയിൽ ഇടിവ് തുടരുന്നു. ഗുണനിലവാരവും വിലയും കുറഞ്ഞ വിദേശ കുരുമുളക് ഇനത്തിന്റെ ഇറക്കുമതിയാണ് ആഭ്യന്തര കുരുമുളകിന് വില ഇടിയാൻ കാരണം.

രാജ്യത്ത് കുരുമുളക് ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും റോഡ് മാർഗമുള്ള ഇറക്കുമതിയിലെ ഇളവുകൾ മുതലെടുത്താണ് ഇടനിലക്കാർ വൻതോതിൽ വിദേശ കുരുമുളക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. വിയറ്റ്നാമിൽ നിന്നുള്ള കുരുമുളകിന്റെ ഇറക്കുമതിയാണ് വർദ്ധിച്ചത്. മ്യാൻമാർ വഴിയാണ് വിയറ്റ്നാമിൽ നിന്നും ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. മ്യാൻമാർ അതിർത്തിയിലെ റോഡ് മാർഗമുള്ള ഇറക്കുമതി ഇളവുകളാണ് ഇടനിലക്കാർ മുതലെടുക്കുന്നത്.

Also Read: തൃക്കാക്കരയിലെ എൽ.ഡി.എഫ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എം.എം മണി

shortlink

Related Articles

Post Your Comments

Related Articles


Back to top button