ThiruvananthapuramKeralaNattuvarthaLatest NewsNews

വീട്ടിൽ റെയ്ഡ് : ഹെറോയിൻ പിടികൂടി

പേരൂർക്കട പൊലീസും ഷാഡോ ടീമും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് മയക്കുമരുന്ന് പിടികൂടിയത്

തിരുവനന്തപുരം: കുടപ്പനക്കുന്ന് ദർശൻ നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഹെറോയിൻ പിടികൂടി. പേരൂർക്കട പൊലീസും ഷാഡോ ടീമും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് മയക്കുമരുന്ന് പിടികൂടിയത്.

ഹൗസ് നമ്പർ 106-ൽ സുമി സക്കീർ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നിന്നുമാണ് 350 ഗ്രാം ഹെറോയിൻ പിടികൂടിയത്. രാത്രികാലങ്ങളിൽ നിരവധി പേർ വാഹനങ്ങളിൽ ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാടകയ്ക്കു താമസിക്കുന്ന സുമിയെ പിടികൂടാനായില്ലെന്നും ഇവർ രാത്രിയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.

Read Also : ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതി: യു.ഡി.എഫ് മുന്നേറ്റത്തിൽ കുഞ്ഞാലിക്കുട്ടി

രഹസ്യവിവരത്തെ തുടർന്ന്, ഈ വീട് ഷാഡോ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. സുമിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പേരൂർക്കട പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button