Latest NewsNewsIndia

‘കശ്മീരിലെ കൊലയാളികൾക്കെതിരെ കടുത്ത നടപടിയെടുക്കണം’: കേന്ദ്രസർക്കാരിനോട് മായാവതി

ഡൽഹി: കശ്മീരിൽ, പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരവാദികൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി.

‘നിരവധി പേരാണ് ജമ്മു കശ്മീരിൽ ഓരോ ദിവസവും കൊല്ലപ്പെടുന്നത്. അന്തരീക്ഷത്തിൽ മൊത്തം ഭയം തളം കെട്ടി നിൽക്കുന്നു. കേന്ദ്രസർക്കാർ തീവ്രവാദികൾക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണം. കശ്മീരി പണ്ഡിറ്റുകൾക്ക് സമാധാനത്തോടെ ജീവിക്കണം.’ – മായാവതി വ്യക്തമാക്കി.

 

കശ്മീരിൽ ഇന്നലെയും അന്യ സംസ്ഥാന തൊഴിലാളികളായ രണ്ട് പേർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. വെടിയേറ്റ ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും, ദിൽകുഷ് കുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച, രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ ഭീകരരുടെ വെടിയേറ്റ്  മരിച്ച് മണിക്കൂറുകൾ തികയുന്നതിനു മുൻപാണ് രണ്ടാമത്തെ ഭീകരാക്രമണം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button