KeralaLatest NewsNews

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ പ​ണി ര​ണ്ടു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​ക്കും: പ്രോ​ഗ്രസ് റിപ്പോർട്ട്

10 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആസ്തികളും കെ.എസ്.ആര്‍.ടി.സിയില്‍ ലയിപ്പിക്കും.

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒ​ന്നാം വാ​ർ​ഷികം പിന്നിടുമ്പോൾ നിരവധി പ്രഖ്യാപനങ്ങളുമായി എൽ.ഡി.എഫ് ​സർക്കാർ. ര​ണ്ടു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ പ​ണി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് സ​ർ​ക്കാരിൻ്റെ ഒ​ന്നാം വാ​ർ​ഷി​ക​ പ്രോ​ഗ്രസ് റിപ്പോർട്ടിലൂടെ വ്യക്തമാക്കി. ബ്രേ​ക്ക് വാ​ട്ട​ര്‍ നി​ർ​മ്മാ​ണ​വും ലാ​ൻ​ഡ്​ റി​ക്ല​മേ​ഷ​നും ഒഴികെ മറ്റെല്ലാ ഘട്ടങ്ങളും പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ടെന്നും കാ​ര്‍ഗോ ടെ​ര്‍മി​ന​ല്‍ പ്ര​ധാ​ന ക്രൂ​ചെ​യ്ഞ്ച് കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പറയുന്നു.

കൂടാതെ, കെ.എസ്.ആര്‍.ടി.സിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കുമെന്നും മിനിമം സബ്‌സിഡി അടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പിലാക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വയം പര്യാപ്തമാകും വരെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ അടയ്ക്കുമെന്നും ശമ്പളവും പെന്‍ഷനും ഉറപ്പാക്കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടിലുണ്ട്.

Read Also: യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതോടെ ജനം ആകെയുള്ള കപ്പലിലേക്ക് ഇരച്ചു കയറി: ഫാത്തിമ തഹ്‌ലിയ

‘കിഫ്ബിയുടെ ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ വിധത്തില്‍ പുതിയൊരു കമ്പനിയായാണ് സ്വിഫ്റ്റിന് രൂപം നല്‍കിയത്. കെ.എസ്.ആര്‍.ടി.സി പുതിയ കമ്പനി നല്‍കുന്ന സേവനങ്ങള്‍ക്കും ഫീസ് ഈടാക്കും. ആദായത്തില്‍ ഒരു വിഹിതവും നല്‍കും. 10 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആസ്തികളും കെ.എസ്.ആര്‍.ടി.സിയില്‍ ലയിപ്പിക്കും. കെ.എസ്.ആര്‍.ടി.സി നിലനിര്‍ത്തുന്നതിന് പ്ലാന്‍ ഫണ്ട് അടക്കം കഴിഞ്ഞ അഞ്ചു വർഷത്തിൽ 6,000ത്തോളം കോടി രൂപയാണ് ചെലവഴിച്ചത്’- പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button