KeralaLatest NewsNews

പോലീസ് പിടിച്ചെടുത്ത കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ പോലീസ് പിടിച്ചെടുത്ത കഞ്ചാവ് ചൂളയിൽ കത്തിച്ച് നശിപ്പിച്ചു. 550 കിലോ കഞ്ചാവാണ് തൃശൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയുടെ ചൂളയിൽ ഇട്ട് നശിപ്പിച്ചത്. കൊടകര പുതുക്കാട് മേഖലകളില്‍ നിന്നായി പിടികൂടിയ കഞ്ചാവാണ് നശിപ്പിച്ചത്. നശിപ്പിച്ച കഞ്ചാവിന്റെ വില കോടികള്‍ വില വരുമെന്ന് പോലീസ് പറഞ്ഞു.

നശിപ്പിക്കുന്നതിന് മുമ്പായി കഞ്ചാവിന്റെ സാമ്പിള്‍ പരിശോധനാ ഫലം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന് ശേഷം തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്‌ഗ്രേയുടെ നേതൃത്വത്തിലാണ് കഞ്ചാവ് നശിപ്പിച്ചത്.

രണ്ട് മണിക്കൂറോളമെടുത്താണ് കഞ്ചാവ് പൂര്‍ണ്ണമായും കത്തിത്തീര്‍ന്നത്. ലഹരിവിരുദ്ധ നിയമത്തിലെ 52 എ വകുപ്പനുസരിച്ചാണ് കഞ്ചാവ് നശിപ്പിക്കലെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button