Latest NewsKeralaNews

പൊലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഭാര്യയെ വെട്ടിയ ഭര്‍ത്താവ് അറസ്റ്റില്‍

മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ ബന്ധത്തില്‍ വിള്ളലുകള്‍ വന്നിരുന്നു

തിരുവനന്തപുരം: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പിടികൂടി. നെയ്യാറ്റിന്‍കര ധനുവച്ചപുരം രോഹിണി ഭവനില്‍ താമസിക്കുന്ന സുജിത് (29) ആണ് പൊലീസ് പിടിയിലായത്. പൊലീസ് സംരക്ഷണയില്‍ കഴിഞ്ഞിരുന്ന യുവതിയെയാണ് സുജിത് വെട്ടിയത്.

Read Also: പിഞ്ചു മക്കളെ കൊന്ന് മൃതദേഹം കത്തിച്ചു: അമ്മ അറസ്റ്റില്‍

പരിക്കേറ്റ സുജിത്തിന്റെ ഭാര്യ കാട്ടാക്കട തൊഴുവന്‍കോട് വീട്ടില്‍ ആതിരയെ നെയ്യാറ്റിന്‍കര ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് അയച്ചു. ആതിരയുടെ പിതാവ് രാജേന്ദ്രനും പരിക്കേറ്റിട്ടുണ്ട്. ആതിരയുടെ തലയിലും കൈയിലുമാണ് വെട്ടേറ്റത്. തലയില്‍ ആറ് തുന്നലുണ്ട്. രാജേന്ദ്രനെ ആക്രമിക്കുന്നത് കണ്ട് തടയുന്നതിനിടയിലാണ് ആതിരയ്ക്ക് വെട്ടേല്‍ക്കുന്നത്.

കാട്ടാക്കടയിലുള്ള ആതിരയുടെ വീട്ടില്‍ എത്തിയ സുജിത് ബഹളം വയ്ക്കുകയായിരുന്നു. വാക്കേറ്റത്തെ തുടര്‍ന്ന് വെട്ടുക്കത്തി കൊണ്ട് രാജേന്ദ്രനേയും ആതിരയേയും ആക്രമിച്ചു. ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ ടര്‍ഫില്‍ കളിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരാണ് സുജിത്തിനെ പിടികൂടിയത്.

2018ലായിരുന്നു സുജിത്തിന്റേയും ആതിരയുടേയും വിവാഹം. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ ബന്ധത്തില്‍ വിള്ളലുകള്‍ വന്നിരുന്നു. കുഞ്ഞ് ജനിച്ചതോടെ, വീട്ടുകാര്‍ ഇടപ്പെട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന്, അശ്വതി സുജിത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ഇതനുസരിച്ച് അശ്വതിക്കും കുഞ്ഞിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button