KeralaCinemaLatest NewsNewsEntertainment

‘കാല് പിടിച്ച് 200 % കൊടുത്തോളാം എന്ന് പറഞ്ഞ് നട്ടെല്ല് വളച്ച് നിക്കില്ല’: റോബിനെ പരിഹസിച്ച് ജാസ്മിൻ

'എന്നെ പറഞ്ഞ് വിടരുത് എന്ന് എരക്കാൻ ഇത് റോബിൻ അല്ല, സീക്രട്ട് റൂം ലോക്ക് ആയത് കൊണ്ട് അവിടെ പോയി പൊട്ടിക്കാൻ പറ്റിയില്ല': റോബിനെതിരെ ജാസ്മിന്റെ പ്രതികരണം

ബി​ഗ് ബോസ് സീസൺ നാല് ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞതാണ്. എഴുപതാമത്തെ എപ്പിസോഡിലേക്ക് എടുക്കുന്നതിന് മുന്നേ ബിഗ് ബോസ് വീടിനെയും പ്രേക്ഷകരെയും ഞെട്ടിച്ച് സ്വയം ഇറങ്ങിപ്പോയിരിക്കുകയാണ് മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിൻ എം മൂസ. ജാസ്മിന്റെ ഇറങ്ങിപ്പോക്ക് ആരും പ്രതീക്ഷിച്ചതല്ല. വീട്ടിലെ മറ്റൊരു മത്സരാർത്ഥിയായ റോബിൻ നിലവിൽ സീക്രട്ട് റൂമിൽ ആണ്. റോബിനുമായിട്ടായിരുന്നു ജാസ്മിൻ എപ്പോഴും കലഹിച്ചിരുന്നത്. ഇപ്പോഴിതാ, തിരിച്ചെത്തിയ ജാസ്മിൻ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും പിന്തുണയ്ക്കും മറുപടി നൽകുകയാണ്.

‘സീക്രട്ട് റൂമിൽ പോയി ഇനി ഞാൻ 200% കൊടുത്തോളാം. എന്നെ പറഞ്ഞ് വിടരുത് എന്ന് എരക്കാൻ ഇത് റോബിൻ അല്ല. ഞാൻ ജാസ്മിൻ എം മൂസ ആണ്. സീക്രട്ട് റൂം ലോക്ക് ആയത് കൊണ്ട് അവിടെ പോയി പൊട്ടിക്കാൻ പറ്റിയില്ല. അതാ… ആ ചെടി വെച്ച് അഡ്ജസ്റ്റ് ചെയ്തത്. തന്തയ്ക്ക് വിളിച്ചവന്റെ തന്തയ്ക്ക് അന്തസായി തിരിച്ച് വിളിക്കും. മറ്റുള്ളവരെ മെന്റൽ ടോർച്ചറിങ് ചെയ്യുന്നവന്റെ അണ്ണാക്കിൽ പോയി ടോർച്ചർ ചെയ്യും. തെണ്ടിത്തരം കാണിക്കുന്നവനെ പേഴ്സണൽ ഗ്രഡ്ജ് വെച്ച് തന്നെ പെരുമാറും. ഒരു വ്യത്യാസം ഉണ്ട്. ഇത് സ്‌ക്രീൻ ടൈമിന് വേണ്ടി ഇരന്നു ഉണ്ടാക്കുന്നതല്ല. അത് തെറ്റാണെന്ന് പറഞ്ഞ് ഇറങ്ങി പോവാൻ പറഞ്ഞാൽ അന്തസായി വരും. അല്ലാണ്ട് കാല് പിടിച്ച് നട്ടെല്ല് വളച്ച് നിക്കില്ല’, ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസായി കുറിച്ചു.

Also Read:പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം: തൃക്കാക്കര വിജയത്തിൽ കെ.കെ രമ

‘കക്കൂസിലെ വെള്ളം കുടിച്ചും ഫേക്ക് ആയി നിന്നും പി.ആർ ടീമിന് ലക്ഷങ്ങൾ ഇട്ടുകൊടുത്ത് സ്‌ക്രീൻ ടൈം ഇരന്നു തുള്ളാനൊന്നും നമ്മളില്ല ഭായ്’ എന്ന് മറ്റൊരു സ്റ്റാറ്റസിൽ ജാസ്മിൻ കുറിച്ചു.

റിയാസിനെ തല്ലിയെന്ന ആരോപണത്താൽ ഡോ. റോബിനെ ഷോയിൽ നിന്നും മാറ്റിനിർത്തിയതോടെയാണ് ബി​ഗ് ബോസിന്റെ ഈ ആഴ്ചയിലെ നിറം മാറിതുടങ്ങിയത്. റോബിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് ചേരികളായി തിരിഞ്ഞു. ഈ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് ജാസ്മിൻ ഷോയിൽ നിന്നും പുറത്തേക്ക് പോയത്. റോബിനെ തിരിച്ചുകൊണ്ടു വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ജാസ്മിന്റെ ഇറങ്ങിപ്പോക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button