Latest NewsKerala

ഉമ്മൻ‌ചാണ്ടി സർക്കാർ പൂട്ടിയ കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട് ലെറ്റുകള്‍ പിണറായി സർക്കാർ തുറക്കും

തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന്റെ പൂട്ടിപ്പോയ പത്ത് ഔട്ട് ലെറ്റുകള്‍ തുറക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പത്ത് ഔട്ട് ലെറ്റുകളാണ് വാക്ക് ഇന്‍ കൗണ്ടറുകളായി തുറക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടെ 91 ഷോപ്പുകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇടത് മുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവില്‍ വന്നത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഐടി പാര്‍ക്കുകളിലും ബിയര്‍-വൈന്‍ പാലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. ബ്രുവറി ലൈസന്‍സും അനുവദിക്കും. പുതുക്കിയ മദ്യനയം അനുസരിച്ച് സൈനിക- അര്‍ദ്ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. ബാറുകളുടെ വിവിധ ഫീസുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സര്‍വ്വീസ് ഡെസ്‌ക്ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്.

നേരത്തെ തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാന്‍ ബെവ്കോ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. പൂട്ടിയ ഔട്ട് ലൈറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ള താലൂക്കുകളില്‍ വീണ്ടും കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു താലൂക്കില്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പൂട്ടിപ്പോയ 68 ഷോപ്പുകള്‍ക്കൊപ്പം പുതിയ ഷോപ്പുകളും ചേര്‍ത്താണ് 91 ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button