Latest NewsNewsIndiaCrime

മകന് ജന്മം നല്‍കിയില്ല, രഹസ്യ ഭാഗത്ത് മരത്തിന്റെ വടി കുത്തിയിറക്കി: ഭർത്താവിന്റെ പീഡനത്തിൽ യുവതിയുടെ നില ഗുരുതരം

ഭര്‍തൃ വീട്ടുകാര്‍ തന്നെ പട്ടിണിക്കിട്ടിട്ടുണ്ട്

ലഖ്നൗ: ആൺകുഞ്ഞിനെ പ്രസവിച്ചില്ലെന്നു ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ ഭര്‍ത്താവും ബന്ധുക്കളും. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയ്ക്ക് രണ്ടു പെൺകുട്ടികളാണ്. ആൺ കുഞ്ഞിനു ജന്മം നൽകിയില്ലെന്ന് പറഞ്ഞാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

read also: വിദ്വേഷ മുദ്രാവാക്യം വിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഭര്‍ത്താവ് മരത്തിന്റെ വടി യുവതിയുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കിയതായും ആരോപണമുണ്ട്. ഭര്‍തൃ വീട്ടുകാര്‍ തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും യുവതി ആരോപിച്ചു. 31കാരിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button