Latest NewsNewsIndia

‘ദൈവങ്ങളെ കബളിപ്പിച്ച് അവർ ക്ഷേത്രങ്ങൾ പിടിച്ചെടുത്തു’: ഗ്യാൻവാപി വിവാദത്തിൽ പ്രതികരിച്ച് റാം സൂറത്ത് റായ്

പട്ന: ഗ്യാൻവാപി മസ്ജിദ് വിവാദത്തിൽ പ്രതികരിച്ച് ബിഹാര്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ റാം സൂറത്ത് റായ്. ദൈവങ്ങളെ കബളിപ്പിച്ച് മുസ്‌ലിങ്ങള്‍ ഹിന്ദുക്കളുടെ എല്ലാ ക്ഷേത്രങ്ങളും പിടിച്ചെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‌ലിങ്ങള്‍ ദൈവങ്ങളെ വിഡ്ഢികളാക്കി (ഭഗവാൻ കോ തൊപ്പി പെഹ്ന ദിയ), എല്ലാ ക്ഷേത്രങ്ങളും അവരുടേതാക്കി അവിടെ പള്ളികൾ നിർമ്മിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘ഈദിന് ഹിന്ദു സഹോദരങ്ങള്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. മുസ്‌ലിങ്ങള്‍ വീട്ടിലേക്ക് എത്തുന്ന അതിഥികള്‍ക്ക് ധരിക്കാന്‍ തൊപ്പി നല്‍കാറുണ്ട്. ഇതേപോലെ മുസ്‌ലിങ്ങള്‍ ദൈവങ്ങളേയും കബളിപ്പിച്ചു. ഇങ്ങനെ കയ്യടക്കിയ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് മുകളിലാണ് മുസ്‌ലിങ്ങള്‍ ഇപ്പോൾ പള്ളികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന്, ചിലയിടങ്ങളിൽ ദൈവം ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഭൂമിക്കടിയിൽ നിന്ന് പ്രത്യക്ഷപ്പെടാറുണ്ട്. ചിലയിടങ്ങളിൽ രാധാകൃഷ്ണന്റെ രൂപത്തിൽ, അല്ലെങ്കിൽ ശിവന്റെ രൂപത്തിൽ, അതുമല്ലെങ്കിൽ രാമന്റെ രൂപത്തിൽ’, റായ് പറഞ്ഞു.

കബളിപ്പിച്ച് സ്വന്തമാക്കിയ ഭൂമി ഹിന്ദുക്കളുടേതായതിനാൽ, വരും ദിവസങ്ങളിൽ അവർക്ക് അത് സ്വയമേവ വിട്ടുകൊടുക്കേണ്ടി വരുമെന്നും റായ് കൂട്ടിച്ചേർത്തു. ‘ഇന്ന് നമ്മൾ അത് തട്ടിയെടുക്കുന്നില്ല, പക്ഷേ ക്ഷേത്രം തന്നെ ഭൂമിയിൽ നിന്ന് ഉയർന്നുവരുന്നു. വരും ദിവസങ്ങളിൽ, ഭൂമിയുടെ കൈവശം അവർ തന്നെ ഉപേക്ഷിക്കേണ്ടിവരും, കാരണം ആ ഭൂമി നമ്മുടെ പൂർവ്വികരുടെയും ഹിന്ദു സംസ്കാരത്തിന്റെയും ഭാഗമാണ്’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button