KeralaLatest NewsNews

വിദേശത്ത് ഒളിവില്‍ കഴിഞ്ഞപ്പോൾ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച സംഭവം : നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു

ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ദുബായില്‍ നിന്നും വിജയ് ബാബു കൊച്ചിയിലെത്തി

എറണാകുളം: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു. വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത്. കൊച്ചിയിലെ ഒരു കേന്ദ്രത്തില്‍ വച്ചാണ് സൈജുവിനെ ചോദ്യം ചെയ്തത്. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടന്‍ സൈജു കുറുപ്പ്.

read also: എസ്എഫ്ഐ എന്നും കമ്മ്യൂണിസ്റ്റ് ക്യാപ്റ്റന്മാരുടെ നെറികേടുകൾ ന്യായീകരിക്കാൻ മാത്രം വിധിക്കപ്പെട്ട പടുജന്മങ്ങൾ: കുറിപ്പ്

ഒളിവില്‍ കഴിയുമ്പോൾ കൈവശമുണ്ടായിരുന്ന പണം തീര്‍ന്ന വിജയ് ബാബുവിനു, ക്രെഡിറ്റ് കാര്‍ഡ് ദുബായിയില്‍ എത്തിച്ചു നല്‍കിയതായ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കിയാണ് സൈജു കുറുപ്പിന്റെ മൊഴിയെടുത്തത്. കേസില്‍ 30 സാക്ഷികളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ദുബായില്‍ നിന്നും വിജയ് ബാബു കൊച്ചിയിലെത്തിയത്. തുടര്‍ന്ന്, എറണാകുളം സൗത്ത് സ്റ്റേഷനില്‍ വിളിച്ചു വരുത്തി കഴിഞ്ഞ രണ്ടു ദിവസമായി വിജയ് ബിബുവിനെ ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button