Latest NewsIndia

പ്രവാചകനിന്ദ: ഖത്തറിന് പുറമേ, ഇന്ത്യൻ സ്ഥാനപതിയെ വിളിപ്പിച്ച് പ്രതിഷേധമറിയിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ബിജെപി ഔദ്യോഗിക വക്താവ് പ്രവാചകനിന്ദ നടത്തിയ സംഭവത്തിൽ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് കുവൈറ്റ്. ഇതിനു മുൻപ് ഖത്തറും ഇന്ത്യൻ അംബാസഡറെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ബിജെപി ഔദ്യോഗിക വക്താവ് നൂപുർ ശർമയാണ് പ്രവാചകനിന്ദ നടത്തിയത്. ടൈംസ് നൗ ചാനലിലെ ഒരു ചർച്ചക്കിടയിൽ ആയിരുന്നു സംഭവം. നൂപുർ ശർമയുടെ പ്രസ്താവന വിവാദമായതിനെ തുടർന്ന് ഉത്തർ പ്രദേശിലെ കാൺപൂരിൽ വൻ സംഘർഷം നടക്കുകയും ലക്ഷക്കണക്കിന് ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് ബിജെപി നേതൃത്വം, നൂപുർ ശർമയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒപ്പം അച്ചടക്ക നടപടിയുടെ ഭാഗമായി പ്രാഥമിക അംഗത്വത്തിൽ നിന്നും നേതൃത്വം അവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മത നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് ശക്തമായി എതിർക്കുന്നുവെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button