Latest NewsIndia

‘ന്യൂനപക്ഷങ്ങളുടെ അവകാശലംഘകരായ പാകിസ്ഥാൻ മറ്റു രാഷ്ട്രങ്ങളുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ട’: വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: പ്രവാചക നിന്ദയുടെ വിഷയത്തിൽ പ്രതിഷേധമറിയിച്ച പാകിസ്ഥാന് തക്ക മറുപടി കൊടുത്ത് ഇന്ത്യ. ന്യൂനപക്ഷങ്ങളുടെ അവകാശലംഘകരിൽ കുപ്രസിദ്ധമായ പാകിസ്ഥാൻ മറ്റു രാഷ്ട്രങ്ങളുടെ കാര്യങ്ങളിൽ അഭിപ്രായം പറയണ്ട എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ അരിന്ദം ബാഗ്ച്ചി ട്വീറ്റ് ചെയ്തത്.

മതന്യൂനപക്ഷങ്ങളെ ഏറ്റവും കൂടുതൽ അടിച്ചമർത്തുന്നത് പാകിസ്ഥാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു, സിഖ്, ക്രിസ്ത്യൻസ്, അഹമ്മദിയാസ് എന്നീ മതന്യൂനപക്ഷങ്ങളെ പാകിസ്ഥാൻ അടിച്ചമർത്തുന്നത് ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള പാകിസ്ഥാൻ, മറ്റൊരു രാജ്യത്തിന്റെ കാര്യത്തിൽ ഇടപെടുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി നേതാവും ഔദ്യോഗിക വക്താവുമായ നൂപുർ ശർമയുടെ തുറന്നടിച്ചുള്ള പ്രസ്താവന വൻ വിവാദമായിരുന്നു. ഇതേതുടർന്ന്, ഇന്ത്യയിൽ പല സ്ഥലങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെടുകയും അന്താരാഷ്ട്ര രാജ്യങ്ങളിൽ നിന്നും വൻ എതിർപ്പുകൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ പ്രതികരണവുമായി രംഗത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button