Latest NewsNewsIndia

‘ബി.ജെ.പിയെ എനിക്ക് പേടിക്കേണ്ടതില്ല’: നൂപൂർ ശർമ്മയോടുള്ള പാർട്ടി നിലപാടിൽ സങ്കടമുണ്ടെന്ന് ബി.ജെ. പി നേതാവ്

പ്രത്യയശാസ്ത്രം, മതം, രാഷ്ട്രീയം, നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ എന്റെ ചിന്തയോട് സമാനമാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും.

കൊൽക്കത്ത: ‌പ്രവാചക നിന്ദയിൽ പ്രതികരിച്ച് ബം​ഗാൾ ബി.ജെ.പി നേതാവ് തഥാഗത റോയ്. നൂപൂർ ശർമ്മക്കെതിരെ പാർട്ടി സ്വീകരിച്ച നടപടിയിൽ താൻ ദുഖിതനാണെന്നും ബി.ജെ.പിയെ തനിക്ക് പേടിക്കേണ്ടതില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘ഞാനൊന്നും പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നുമില്ല. പ്രത്യയശാസ്ത്രം, മതം, രാഷ്ട്രീയം, നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ എന്റെ ചിന്തയോട് സമാനമാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും. അതിനാൽ, ഞാൻ പാർട്ടിയെ പിന്തുണക്കുന്നു. എന്നാൽ, നൂപൂർ ശർമ്മയോടുള്ള പാർട്ടി നിലപാടിൽ എനിക്ക് സങ്കടമുണ്ട്’- തഥാഗത റോയ് ട്വീറ്റ് ചെയ്തു.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

അതേസയം, ബി.ജെ.പി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നൂപൂർ ശർമയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി രാജ്യങ്ങൾക്ക് മറുപടിയുമായി നിലപാട് വിശദീകരിച്ച് ഇന്ത്യ രംഗത്തെത്തിയത്. നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണ്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത് എന്നും രാജ്യം നിലപാട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button