KeralaLatest NewsNews

‘ഉത്തരേന്ത്യയിൽ ഉഷ്ണം ഉഷ്‌ണേന ശാന്തി’: യുപിയിൽ 46 ഡിഗ്രി താപനില, തൊട്ട് പിറകെ ഡൽഹി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കനക്കുന്നു. ഡൽഹിയിലും ഉത്തർപ്രദേശിലും ഉഷ്ണക്കാറ്റ് ആഞ്ഞടിക്കുകയാണ്. ഞായറാഴ്ച ഡൽഹിയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 44.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

Also Read:കഴുത്ത് വേദന അകറ്റാൻ..

വരാനിരിക്കുന്ന മൂന്നു നാല് ദിവസങ്ങളിൽ ഡൽഹിയിൽ ചൂട് കുറയാൻ ഇടയില്ലെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തലസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം.

അതേസമയം, 2017ല്‍ ഡല്‍ഹിയില്‍ താപനില 44.6 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നെങ്കിലും അന്ന് ചൂടിന്റെ കാഠിന്യം കുറവായിരുന്നു. അതിന് ശേഷം ആദ്യമായിട്ടാണ് താപനില 44 കടക്കുന്നത്. എന്നാൽ, യുപിയിൽ ഇതിനോടകം തന്നെ താപനില 46 ൽ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button