KeralaLatest NewsIndia

കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും: അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളാണ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.

ഇപ്പോൾ സ്വപ്നയുടെ ആരോപണത്തിൽ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ രംഗത്തെത്തിയിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയോട് പിണറായിയും സിപിഎമ്മും കിട്ടിയതിന്റെ മറ്റൊരു വേർഷനാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സ്വർണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ…
ഉമ്മൻചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയൻ്റെ ഓഫീസിനും കുടുംബത്തിനുമെതിരെ.
കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും

shortlink

Related Articles

Post Your Comments

Related Articles


Back to top button