Latest NewsKeralaNews

മുഖ്യമന്ത്രി കള്ളക്കടത്തുകാരനാണ് എന്ന് പറയേണ്ടി വരുന്നത് മലയാളിക്ക് ലജ്ജാകരം, കേരളത്തിന് അപമാനം

സ്വപ്ന സുരേഷിന്റെ ഓഡിയോ ഉപയോഗിച്ച് ന്യായീകരണം ചമച്ചിരുന്ന സിപിഎം ഇനി സ്വപ്നക്ക് വിശ്വാസ്യത ഇല്ലെന്ന് എങ്ങനെ പറയും ?

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത് വീണ്ടും രാഷ്ട്രീയ കേരളത്തിൽ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഗുരുതര ആരോപണമാണ് ഉന്നയിച്ചത്.

read also: പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയിൽ ഒഴിവുകൾ, പ്രതിമാസ വേതനം70,000രൂപ: വിശദവിവരങ്ങൾ

ബിരിയാണി പാത്രങ്ങളും യുഎഇ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ടെന്നും പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചനയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്ത്. ഇന്ത്യയിൽ ഇന്നേ വരെ ഒരു മുഖ്യമന്ത്രിക്കെതിരെ ഉയർന്നതിൽ ഏറ്റവും ഗുരുതരമായ വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയിരിക്കുന്നതെന്നും അര നിമിഷം പോലും പിണറായി വിജയൻ ആ മുഖ്യമന്ത്രി കസേരയിൽ തുടരുന്നത് കേരളത്തിന് അപമാനകരമാനിന്നും ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.

കുറിപ്പ് പൂർണ രൂപം,

ഇന്ത്യയിൽ ഇന്നേ വരെ ഒരു മുഖ്യമന്ത്രിക്കെതിരെ ഉയർന്നതിൽ ഏറ്റവും ഗുരുതരമായ വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയിരിക്കുന്നത് . അത് അവർ കോടതിയുടെ മുമ്പാകെ 164 സ്റ്റേറ്റ്മെന്റ് ആയി നൽകിയിരിക്കുന്നു .

തിരുവനന്തപുരത്ത് നിന്നും ഒളിച്ചോടുന്നതിനിടെ സ്വപ്ന സുരേഷിന്റെ ഓഡിയോ ഉപയോഗിച്ച് ന്യായീകരണം ചമച്ചിരുന്ന സിപിഎം ഇനി സ്വപ്നക്ക് വിശ്വാസ്യത ഇല്ലെന്ന് എങ്ങനെ പറയും ?

മുഖ്യമന്ത്രി കള്ളക്കടത്തുകാരനാണ് എന്ന് പറയേണ്ടി വരുന്നത് മലയാളിക്ക് ലജ്‌ജാകരമാണ് . അര നിമിഷം പോലും പിണറായി വിജയൻ ആ മുഖ്യമന്ത്രി കസേരയിൽ തുടരുന്നത് കേരളത്തിന് അപമാനകരമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button