ThiruvananthapuramKeralaNattuvarthaNews

ബി​രി​യാ​ണി പാ​ത്ര​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബുധനാഴ്ച കരിദിനം ആചരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബുധനാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതിയിൽ മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്.

‘ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്, 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട്, മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ എന്നെ അറിയിച്ചു.

‘പ്രവാചകന്റെ മഹത്വത്തിനായി പോരാടും’: ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടന ഭീഷണി മുഴക്കി അല്‍ ഖ്വയിദ

ഇതേത്തുടർന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടു. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം കറൻസി നോട്ടുകളാണ് എത്തിച്ചത്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം’, സ്വപ്ന വ്യക്തമാക്കി. കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button