Latest NewsCricketNewsSports

കൊളംബോയിൽ വാര്‍ണർ ഷോ: ഓസ്ട്രേലിയക്ക് തകർപ്പൻ ജയം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. 10 വിക്കറ്റിന്റെ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം 14 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. 44 പന്തില്‍ 70 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 41 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചുമാണ് ഓസീസിന്‍റെ ജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാർ നൽകിയത്. പാതും നിസങ്കയും ധനുഷ്ക ഗുണതിലകയും തുടക്കം മുതൽ അടിച്ചു തുടങ്ങി. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് ലങ്കയെ 4.2 ഓവറില്‍ 39 റണ്‍സിലെത്തിച്ചു. ഗുണതിലകയെ വീഴ്ത്തി ഹേസല്‍വുഡാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

Read Also:- മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!

രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അസലങ്കയും മോശമാക്കിയില്ല. നിസങ്കക്ക് ഒപ്പം അസലങ്കയും നിലയുറപ്പിച്ചതോടെ 12ാം ഓവറില്‍ ലങ്ക 100 റണ്‍സിലെത്തി. എന്നാല്‍, ഒരോവറില്‍ കുശാല്‍ മെന്‍ഡിസ്(1), ഭാനുക രജപക്സെ(0),ക്യാപ്റ്റന്‍ ദാസുന്‍ ഷനക(0) എന്നിവരെ ഹേസല്‍വുഡ് വീഴ്ത്തിയതോടെ 100-1ല്‍ നിന്ന് ലങ്ക 103-5ലേക്ക് കൂപ്പുകുത്തി. തുടരെ വിക്കറ്റുകൾ വീണതോടെ ലങ്കൻ ഇന്നിംഗ്സ് 128ന് അവസാനിച്ചു. സ്കോര്‍:- ശ്രീലങ്ക 19.3 ഓവറില്‍ 128ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 14 ഓവറില്‍ 134-0.

shortlink

Related Articles

Post Your Comments

Related Articles


Back to top button