Latest NewsNewsIndiaBusiness

ഐആർസിടിസി: പ്രതിമാസ ട്രെയിൻ ടിക്കറ്റ് പരിധി വർദ്ധിപ്പിച്ചു

ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം ഇനി 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഐആർസിടിസി. പ്രതിമാസം ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഇരട്ടിയായി  ഉയർത്തി. ഐആർസിടിസിയിൽ ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം ഇനി 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മുൻപ് 12 ടിക്കറ്റുകൾ മാത്രമാണ് ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്.

ആധാർ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്ന് നിലവിൽ 12 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. മുൻപ് 6 ടിക്കറ്റുകൾ മാത്രമാണ് ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നത്. സ്വകാര്യ ഏജൻസികളും മറ്റും അമിത നിരക്ക് ഈടാക്കി ടിക്കറ്റ് വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്.

Also Read: അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇഞ്ചി!

shortlink

Related Articles

Post Your Comments

Related Articles


Back to top button