Latest NewsKeralaNewsBusiness

കാറ്റാടി പദ്ധതികൾ: താരിഫ് അധിഷ്ഠിത പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

കെഎസ്ഇബിയാണ് അപേക്ഷ ക്ഷണിച്ചത്

ആഭ്യന്തര ഊർജ്ജോൽപാദനം വർദ്ധിപ്പിക്കുക, ഹരിതോർജം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാറ്റാടി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. കെഎസ്ഇബിയാണ് അപേക്ഷ ക്ഷണിച്ചത്. സ്വന്തം സ്ഥലമുളള ഡവലപ്പർമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. സംസ്ഥാനത്ത് 65 മെഗാവാട്ട് ഗ്രിഡ് ബന്ധിത പവർ സ്ഥാപിക്കാനാണ് അപേക്ഷ. അതിനാൽ, താരിഫ് അധിഷ്ഠിത മത്സര സ്വഭാവമുള്ള അപേക്ഷകളാണ് സ്വീകരിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 ആണ്.

ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ മികച്ച മാർഗമാണ് കാറ്റാടി യന്ത്രങ്ങൾ. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഊർജ്ജം പ്രധാനമായും വൈദ്യുത ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

Also Read: സമുദ്രോൽപന്ന കയറ്റുമതി: പുതിയ പ്രഖ്യാപനവുമായി പിയൂഷ് ഗോയൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button