KeralaLatest NewsNews

സര്‍ക്കാരിന്‍റെ ഭാഗമായിട്ടുള്ളവരല്ല വിവാദപരാമര്‍ശം നടത്തിയിട്ടുള്ളത്: കേന്ദ്രമന്ത്രി

പ്രവാചകനെ അവഹേളിച്ച പരാമര്‍ശത്തിന്‍റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

ന്യൂഡൽഹി: വിവാദ പരാമർശത്തിൽ കേന്ദ്ര കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രവാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. സര്‍ക്കാരിന്‍റെ ഭാഗമായിട്ടുള്ളവരല്ല വിവാദപരാമര്‍ശം നടത്തിയിട്ടുള്ളതെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രവാചകനെ അവഹേളിച്ച പരാമര്‍ശത്തിന്‍റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഗള്‍ഫിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും പീയുഷ് ഗോയല്‍ കൊച്ചിയില്‍ പറഞ്ഞു.

Read Also: 35 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ: സംഭവം തിരുവനന്തപുരത്ത്, സ്കൂള്‍ അഞ്ച് ദിവസം അടച്ചിടാന്‍ നിര്‍ദ്ദേശം

അതേസമയം, ബി.ജെ.പി വക്താവ് നൂപൂർ ശർമയുടെ പരാമര്‍ശത്തിൽ പ്രതികരിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തെത്തി. വിവാദ പരാമർശം ബി.ജെ.പി പിന്തുണയോടെയാണെന്നും രാജ്യം മാപ്പ് പറയേണ്ട അവസ്ഥയാണെന്നും സീതാറാം യച്ചൂരി പറഞ്ഞു. പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്നും യച്ചൂരി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button