KeralaLatest NewsNews

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകുതി ഫീസ് മാത്രം

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഫീസ് ഇളവ് പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

എന്നാൽ, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാരിന്റെ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് ടൂറിസം വകുപ്പ് തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button