Latest NewsKeralaNews

ഇന്നലെ സ്വപ്നയുടെ പ്രസ്താവന വന്നതിനുശേഷം ഇന്ന് നടന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കർ

ഓർമ്മയുണ്ടോ ആ വാക്കുകൾ?

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് സ്വപ്ന സുരേഷ്. ക്ലിഫ് ഹൗസിലേയ്ക്ക് ബിരിയാണി ചെമ്പ് കൊടുത്തുവിട്ടിട്ടുണ്ടെന്നും അതിൽ ലോഹവസ്തുക്കൾ ഉണ്ടെന്നുമുള്ള സ്വപ്നയുടെ ആരോപണങ്ങളാണ് രാഷ്ട്രീയ കേരളത്തിലെ ചർച്ച. എന്നാൽ , ഇപ്പോൾ മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടിക്കേണ്ട, ഉപ്പു തിന്നവൻ വെള്ളം കുടിക്കും തുടങ്ങിയ പട പ്രയോഗങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് സ്വപ്നയുടെ പ്രസ്താവന വന്നതിനുശേഷം ഇന്ന് നടന്ന കാര്യങ്ങൾ അക്കമിട്ട് നിർത്തുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

read also: ചന്ദ്രികയ്ക്ക് മരണമൊഴി, 90 വയസ്സ് പിന്നിട്ട പാരമ്പര്യത്തിന് തൂക്കു കയർ വിധിയ്ക്കപ്പെട്ടിരിക്കുന്നു: കുറിപ്പ്

കുറിപ്പ് പൂർണ്ണ രൂപം,

ഓർമ്മയുണ്ടോ ആ വാക്കുകൾ?

മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടിക്കേണ്ട.
ഉപ്പു തിന്നവൻ വെള്ളം കുടിക്കും.

ഇന്നലെ സ്വപ്നയുടെ പ്രസ്താവന വന്നതിനുശേഷം ഇന്ന് നടന്ന കാര്യങ്ങൾ:

[1] ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി കൂടിയായ സരിത്തിനെ ചോദ്യം ചെയ്തു.

[2] കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിനു നിയമിച്ച ജസ്റ്റിസ് മോഹനൻ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് നീട്ടി.

[3] സ്വപ്നയെക്കെതിരെ കലാപശ്രമത്തിന് കേരളാ പൊലീസ് കേസെടുത്തു.

മടിയിൽ കനമില്ല. വഴിയിൽ പേടിയുമില്ല.
ഉപ്പ് തിന്നിട്ടില്ല. വെള്ളം കുടിക്കുകയും വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button