Latest NewsNewsIndia

പ്ലാസ്റ്റിക് സ്‌ട്രോകൾ നിരോധിക്കരുത്: അ‌മൂൽ

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് സ്‌ട്രോയുടെ നിരോധനം നടപ്പാക്കരുതെന്ന ആവശ്യവുമായി അ‌മൂൽ. കേന്ദ്രത്തിന്റെ തീരുമാനം കർഷകരെയും പാൽ ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അ‌മൂൽ വ്യക്തമാക്കി. മെയ് 28 ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അ‌മൂൽ അഭ്യർത്ഥന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലിനീകരണ പ്രശ്‌നത്തിന് പരിഹാരമായി ജൂലായ് ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം മോദി സർക്കാർ നിരോധിച്ചത്.
ജ്യൂസുകളുടെയും പാലുൽപ്പന്നങ്ങളുടെയും പ്ലാസ്റ്റിക് സ്‌ട്രോകൾ ഇതിൽ ഉൾപ്പെടുന്നു. തീരുമാനം അടുത്ത വർഷം മുതൽ നടപ്പാക്കണമെന്നാണ് അ‌മൂൽ ആവശ്യപ്പെടുന്നത്. 100 ​​ദശലക്ഷം ക്ഷീരകർഷകർക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് കമ്പനി കത്തിൽ പറയുന്നു.

അ‌മൂൽ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ.എസ് സോധിയാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല. ട്യൂബുകൾക്ക് പകരം പേപ്പർ സ്‌ട്രോയോ, പാക്കറ്റുകളുടെ ഘടന മാറ്റുകയോ വേണമെന്നാണ് സർക്കാർ പറയുന്നത്. അ‌മൂലിനൊപ്പം പെപ്‌സികോ, കൊക്കകോള തുടങ്ങിയ കമ്പനികൾക്കും മോദി സർക്കാരിന്റെ തീരുമാനം തിരിച്ചടിയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button