Latest NewsNewsInternationalTechnology

വീഡിയോ ഗെയിം: പബ്ലിഷിംഗ് ലൈസൻസ് അനുവദിച്ച് ചൈന

ജുറാസിക് ആർമി, കിറ്റൻസ് കോർട്ടിയാർഡ് എന്നീ ഗെയിമുകൾ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്

ഗെയിമിംഗ് മേഖലയ്ക്ക് ആശ്വാസമായി ചൈനയുടെ പുതിയ പ്രഖ്യാപനം. 60 ഗെയിമുകൾക്കാണ് ചൈന പബ്ലിഷിംഗ് ലൈസൻസ് അനുവദിച്ചത്. ഗെയിമിംഗ് അംഗീകാരങ്ങൾക്ക് തടസങ്ങൾ നേരിട്ടതിനാൽ ഗെയിമിംഗ് മേഖല തകർച്ച നേരിട്ടിരുന്നു. നാഷണൽ പ്രസ് ആന്റ് പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം, പെർഫക്റ്റ് വേൾഡ്, മിഹോയോ എന്നീ ഡെവലപ്പർമാരുടെ പേരുകൾ ജൂൺ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗെയിമിംഗ് മേഖലയിലെ വമ്പൻമാരായ ടെൻസെന്റ് ഹോൾഡിംഗ്സ്, നൈറ്റ്ഈസ് എന്നിവയുടെ പേരുകൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ജുറാസിക് ആർമി, കിറ്റൻസ് കോർട്ടിയാർഡ് എന്നീ ഗെയിമുകൾ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ചെറിയ ബഡ്ജറ്റിൽ തയ്യാറാക്കിയ ഗെയിമുകളാണിവ. ഏകദേശം എട്ടുമാസത്തോളം പുതിയ ഗെയിമുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് ചൈന നിർത്തിവെച്ചിരുന്നു.

Also Read: ഏഷ്യന്‍ കപ്പ് യോഗ്യത: ഛേത്രിയുടെ ഗോളിൽ ഇന്ത്യയ്ക്ക് വിജയ തുടക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button