KeralaLatest NewsNews

‘ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്’: എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്ന് അരുൺ കുമാർ

അന്വേഷണ ഏജൻസികൾ പോലും ഒരു വർഷം മുമ്പ് ഈ മൊഴികൾ ഫ്രീസറിൽ കയറ്റി.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ പിണറായി മന്ത്രിസഭയിൽ കോളിളക്കം സൃഷ്ടിക്കുമ്പോൾ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിന് ഉത്തരം നൽകി കൊണ്ടാണ് അരുൺ കുമാർ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ തോറ്റിടത്ത് അന്വേഷണാത്മകമായി ഇറങ്ങാൻ കഴിയണമെന്നും എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു. ഒരു ലതർ ബാഗിലെ ലോഹം, സഞ്ചിയിൽ ലോഹം എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷ ഗുണത്തെ കള്ളക്കടത്തിനോട് ചേർക്കുന്ന വ്യാജ വിരുതാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? എയർ പോർട്ടിൽ പോലും ഗ്രീൻ ചാനൽ പരിരക്ഷയുള്ള ഡിപ്ലോമാറ്റിൻ്റെ പായ്ക്കറ്റുകൾ ക്ലിഫ് ഹൗസിലേക്ക് വന്നാൽ ആരും പരിശോധിക്കില്ല എന്ന് ഇരിക്കെ ബിരിയാണി പാത്രത്തെ കൂട്ടി ചേർത്തതിലുള്ള കുടിലബുദ്ധി പക്ഷെ പ്ലാൻ്റിംഗിൽ ദുർബലമായ തിരക്കഥ കാരണം പാളി. അന്വേഷണ ഏജൻസികൾ പോലും ഒരു വർഷം മുമ്പ് ഈ മൊഴികൾ ഫ്രീസറിൽ കയറ്റി. പ്രൊപ്പഗാൻഡ അനാലിസിസിൽ അഥവാ പ്രചരണ വേല വിശകലനത്തിൽ ഗിൽറ്റ് (ന്യൂനപക്ഷ വിരുദ്ധ ) ബൈ അസോസിയേഷനോട് ചേർന്ന് നിൽക്കാവുന്ന ഒരു തന്ത്രമാണ് ട്രാൻസ്ഫർ അഥവാ പകരം വയ്ക്കൽ.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

ഒരു ലതർ ബാഗിലെ ലോഹം, സഞ്ചിയിൽ ലോഹം, കാർട്ടൻ നിറച്ച് ലോഹം എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷ ഗുണത്തെ കള്ളക്കടത്തിനോട് ചേർക്കുന്ന വ്യാജ വിരുതാണത്. ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്. ഒരു തെളിവ് മൂല്യവും നിലവിലില്ലാത്ത രഹസ്യമൊഴിയിൽ ബൈറ്റ് എടുത്ത് കൗണ്ടർബൈറ്റ് വിളയിച്ച് വാർത്ത നടാനിറങ്ങുകയല്ല. പകരം അന്വേഷണ ഏജൻസികൾ തോറ്റിടത്ത് അന്വേഷണാത്മകമായി ഇറങ്ങാൻ കഴിയണം. എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണം. ആര് ആർക്ക് വേണ്ടി എന്ന ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button