Latest NewsNewsIndiaBusiness

നോയ്സ്: പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു

ഏഴു ദിവസത്തെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് വാച്ചുകളുടെ പ്രധാന പ്രത്യേകത

പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസ് പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5,000 രൂപയിൽ താഴെ വില വരുന്ന കളർ പൾസ് ബസ് സ്മാർട്ട് വാച്ചുകളാണ് അവതരിപ്പിച്ചത്. ഏഴു ദിവസത്തെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് വാച്ചുകളുടെ പ്രധാന പ്രത്യേകത.

ബ്ലൂടൂത്ത് കോളിംഗ് ഫംഗ്ഷണാലിറ്റി, എസ്പിഒ2 ട്രാക്കിംഗ്, ബ്ലഡ് പ്രഷർ മോണിറ്ററിംഗ് എന്നിവ ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, റോസ് പിങ്ക്, ജെറ്റ് ബ്ലാക്ക്, ഒലിവ് ഗ്രീൻ, ഷാംപെയ്ൻ ഗ്രേ, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ഈ സ്മാർട്ട് വാച്ചുകൾ വാങ്ങാൻ സാധിക്കും. ആമസോൺ, ഗോനോയ്സ്.കോം എന്നീ പ്ലാറ്റ്ഫോമുകളിൽ 3,999 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് സ്വന്തമാക്കാം.

Also Read: സൗന്ദര്യസംരക്ഷണത്തിന് മാതളനാരങ്ങ

1.69 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 240×280 ആണ് പിക്സൽ റെസല്യൂഷൻ. കൂടാതെ, ആൻഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button