Latest NewsNewsIndiaMobile PhoneTechnology

റെഡ്മിയുടെ ഈ ഫോണുകൾ സ്വന്തമാക്കൂ, അതും കുറഞ്ഞ വിലയിൽ

6.5 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്കുള്ളത്

റെഡ്മിയുടെ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം. ആമസോൺ മൺസൂൺ ഓഫറിൽ റെഡ്മി പ്രൈം 10 സ്മാർട്ട്ഫോണുകളാണ് വിലക്കുറവിൽ ലഭിക്കുന്നത്. കൂടാതെ, ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 1,000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്കുള്ളത്. കൂടാതെ, 2400×1080 ആണ് പിക്സൽ റെസല്യൂഷൻ. കൂടാതെ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും നൽകുന്നുണ്ട്.

Also Read: വായുവിന്റെ ഗുണമേന്മ അറിയണോ? ഗൂഗിൾ മാപ്പിലെ പുതിയ ഫീച്ചർ ഇങ്ങനെ

2.0GHz ഒക്ട-കോർ മീഡിയടെക് ഹീലിയോ ജി88 പ്രോസസറുകളിലാണ് പ്രവർത്തനം. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുളളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 12,499 രൂപയും 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button