KeralaLatest NewsNews

അങ്ങനൊരു ബിരിയാണി ആ ഗേറ്റിൽവന്നിട്ടില്ല: അരുൺ കുമാർ

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാർത്താ പ്ലാൻ്റിംഗ് ആണ് സ്വർണ്ണക്കടത്തു കേസിലെ സ്വപ്ന മൊഴികൾ.

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് അരുൺ കുമാർ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാർത്താ പ്ലാൻ്റിംഗ് ആണ് സ്വർണ്ണക്കടത്തു കേസിലെ സ്വപ്ന മൊഴികളെന്ന് അരുൺ കുമാർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അങ്ങനൊരു ബിരിയാണി ആ ഗേറ്റിൽവന്നിട്ടില്ലെന്നും ഒരു പട്ടു വക്കീലും, ഒരു പൊട്ട വർഗ്ഗീയ വിപ്പും ചേർന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also:  ശബ്ദരേഖ 3 മണിക്ക് പുറത്തുവിടും: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി മന്ത്രിസഭ വീഴുമോ?

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാർത്താ പ്ലാൻ്റിംഗ് ആണ് സ്വർണ്ണക്കടത്തു കേസിലെ സ്വപ്ന മൊഴികൾ. അന്വേഷണത്തെയോ, രാഷ്ട്രീയ വ്യവഹാരങ്ങളെയോ സാമൂഹിക ജീവിതത്തെയോ ഒട്ടും മെച്ചപ്പെടുത്താത്തത്.ഒരു ലോജിക്കും തുടർച്ചയും തെളിവുമില്ലാത്തത്.

ആരുടെ സ്വർണ്ണം, ആർക്കു വേണ്ടി, ആരൊക്കെ ഈ ചോദ്യം അനാഥമാകുന്നത് മാത്രം ബാക്കി. ഒപ്പം പിന്നിലോടുന്നവരുടെ സഞ്ചിത നഷ്ടം കാണാനിരിക്കുന്നതേ ഉള്ളു. ഒരു പട്ടു വക്കീലും, ഒരു പൊട്ട വർഗ്ഗീയ വിപ്പും ചേർന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത്. കൂടെ ഓടുന്നവരോടാണ്.അങ്ങനൊരു ബിരിയാണി ആ ഗേറ്റിൽവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button